ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില് ആര്ത്തവ ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്, ഇന്റെര്ണല് ക്വാളിറ്റി അഷുറന്സ് സെല്ലും, നേച്ചര് ക്ലബ്ബും, അമല ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ് തൃശൂരും സംയുക്തമായി വിദ്യാര്ഥിനികള്ക്കായി ആര്ത്തവ ശുചിത്വത്തെക്കുറിച്ചും മെന്സ്ട്രല് കപ്പിന്റെ ഉപയോഗത്തെക്കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്ഥിനികള്ക്കായി മെന്സ്ട്രല് കപ്പുകള് വിതരണം നടത്തിക്കൊണ്ട് അമല ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ സീനിയര് റസിഡന്റ് ഡോ. സ്നേഹ ജോര്ജ്ജി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്ന്ന് അവര് മുഖ്യ പ്രഭാഷണവും നിര്വ്വഹിച്ചു. പ്രിന്സിപ്പല് സിസ്റ്റര് ഡോ. ബ്ലെസി അധ്യക്ഷ പദവി അലങ്കരിച്ചു. ബോട്ടണി വിഭാഗം അധ്യക്ഷന് ഡോ. ആല്ഫ്രെഡ് ജോ, മുന് അധ്യക്ഷയും റിട്ടയേര്ഡ് പ്രൊഫസറുമായ ഡോ. മീന തോമസ് ഇരിമ്പന്, നേച്ചര് ക്ലബ് കണ്വീനറും അധ്യാപികയുമായ കെ. രേഷ്മ എന്നിവര് സംസാരിച്ചു.