ഇകെഎന്‍ അനുസ്മരണവും സ്മാരക പ്രഭാഷണവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 22ാമത് ഇകെഎന്‍ അനുസ്മരണ പരിപാടി എസ്എസ് ഹാളില്‍ നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവും ശാസ്ത്ര സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗവുമായ ഡോ. കെ. പ്രദീപ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശസ്ത സാഹിത്യക്കാരന് പി.എന്‍. ഗോപീകൃഷ്ണന് നമ്മുടെ ഇന്ത്യ അവരുടെ ഇന്ത്യ എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തി. ഇന്ത്യന്‍ ജനതയെ കൂട്ടിയിണക്കി നിര്‍ത്തുന്നതില്‍ ഇന്ത്യന്‍ ഭരണഘടന വഹിക്കുന്ന പങ്കിനെ പറ്റി അദ്ദേഹം വിശദീകരിച്ചു. യോഗത്തില്‍ ഇകെഎന്‍ കേന്ദ്രം സെക്രട്ടറി ഡോ. സോണി ജോണ്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. ഇ. വിജയകുമാര്‍, കെ. മായ എന്നിവര്‍ സംസാരിച്ചു.