യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: സംഘമായി കാറില്‍ വീട്ടിലെത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്പറമ്പ് പള്ളിപ്പുര വീട്ടില്‍ ഉണ്ണികൃഷ്ണന് മകന് പ്രണവ് (32) നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ മാസം 24 ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. വെളയനാട് സ്വദേശി അബുതാഹിറിന്റെയും കൂട്ടരുടെയും നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഘത്തിലുള്ള വെളയനാട് വഞ്ചിപ്പുര വീട്ടില്‍ ആന്സന് (31) നെയാണ് കാട്ടൂര്‍ സിഐ ഇ.ആര്. ബൈജുവും സംഘവും അറസ്റ്റുചെയ്തത്.
മര്‍ദ്ദനമേറ്റ പ്രണവിന്റെ കൂട്ടുകാരനും കേസിലെ ഒന്നാം പ്രതിയായ അബുതാഹിറും തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരായ ബാബു ജോര്‍ജ്ജ്, സി.ജി. ധനേഷ്, സിജു, ജീവന്, ഉമേഷ്, ശ്രീജിത്ത്, അമല്‍രാജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഒളിവിലായ അബുതാഹിര്‍ അടക്കമുള്ള പ്രതികള്‍ക്കായി അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഹിന്ദു ഐക്യവേദി പ്രതിഷേധം
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്