വിശുദ്ധ എവുപ്രാസ്യയുടെ 147ാംജന്മദിന തിരുനാളിന് കൊടിയേറി
കാട്ടൂര്‍: ഭാരതത്തിന്റെ രണ്ടാമത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ എവുപ്രാസ്യയുടെ 147ാം ജന്മദിന തിരുനാള്‍ ജന്മഗൃഹത്തില്‍ കൊടിയേറ്റത്തോടെ ആരംഭിച്ചു. രൂപത വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ കൊടിയേറ്റം നിര്‍വഹിച്ചു. എടുത്തിരുത്തി ഫൊറോന വികാരി റവ.ഡോ.പോളി പടയാട്ടി, സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ സിസ്റ്റര്‍ വിമല സിഎംസി, തിരുനാളിന്റെ ജനറല്‍ കണ്‍വീനര്‍ ലിജോ മാളിയേക്കല്‍, എലുവത്തിങ്കല്‍ ജോര്‍ജ്ജും കുടുംബവും എന്നിവര്‍ ചേര്‍ന്ന് 65 കിലോഗ്രാം തൂക്കമുള്ള മെഴുകുതിരി തെളിയിച്ച് നവനാള്‍ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചു. 19 ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന തിരുനാള്‍ ദിവ്യബലിയോടെ ജന്മദിന തിരുനാളിന് സമാപനമാകും. മഠം സുപ്പീരിയര്‍ സിസ്റ്റര്‍ ജോസിന, സിസ്റ്റര്‍ ഫ്ലോസി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
എം.ഓ. ജോണ്‍ അനുസ്മരണം