കുഴിക്കാട്ടുകോണം മുരിയാട് കായല്‍ തെക്കേപ്പാടം കോളില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി
മാടായിക്കോണം: കുഴിക്കാട്ടുകോണം മുരിയാട് കായല്‍ തെക്കേപ്പാടം കോള്കര്ഷകസമിതിയുടെ കീഴിലുള്ള പാടശേഖരങ്ങളില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വിവിധ പദ്ധതികള്‍ ഇരിങ്ങാലക്കുട നഗരസഭ ആക്ടിംഗ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് കെ.കെ. ജോയ് അധ്യക്ഷനായി. രണ്ട് 50 എച്ച്പി, ഓരോ 30, 20 എച്ച്പികളിലുള്ള സബ്മേഴ്സബിള്‍ പമ്പുസെറ്റുകളും നാല് ഷെഡുകളും സ്ഥാപിക്കല്‍, സ്ലൂയിസ്, പറക്കുഴികള്, നാല് റാമ്പ്, രണ്ട് ട്രാന്‍സ്ഫോര്‍മര്‍, പെരുംതോടില്‍ അഞ്ച് കിലോമീറ്ററില്‍ ചണ്ടിയും ചളിയും നീക്കി ആഴം കൂട്ടല്‍ എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. കൗണ്‍സിലര്‍ സരിതാ സുഭാഷ്, സമിതി വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, ട്രഷറര്‍ ജിനു, മുരിയാട് കായല്‍ കേന്ദ്രസമിതി പ്രസിഡന്റ് റോയ് ജോസ് പൊറത്തൂക്കാരന്‍, സെക്രട്ടറി ആന്റോ ചിറയത്ത്, സജി, ആന്റണി, മറ്റ് പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
ഹിന്ദു ഐക്യവേദി പ്രതിഷേധം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി