ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു; ലിറ്റില്‍ ഫ്ളവര്‍ സ്കൂളിനു ഓവറോള്‍ കിരീടം
ഇരിങ്ങാലക്കുട: വിദ്യഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തില്‍ ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ലവര്‍ സ്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷതവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി സമ്മാനവിതരണം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് മുഖ്യപ്രഭാഷണംനടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ടി. കിഷോര്‍, നഗരസഭ കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ്, സി. ജീസ് റോസ്, ജെയ്സണ്‍ വെള്ളാട്ടുകര, പ്രധാന അധ്യാപിക പി.എം. അജിത, ഉപജില്ല ഓഫീസര്‍ ഡോ.എം.സി. നിഷ എന്നിവര്‍ പ്രസംഗിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; കുരിശടി കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി