തുറക്കുമോ ഈ അറവുശാല? ഇറിങ്ങാലക്കുട അറവുശാലക്ക് പൂട്ട് വീണിട്ട് ഇന്നേക്ക് 12 വര്‍ഷം

പുതിയ പദ്ധതിക്കായി ഇരിങ്ങാലക്കുട നഗരസഭ അറവുശാലാകെട്ടിടം പൊളിച്ചുമാറ്റിയപ്പോള്‍.
ഇരിങ്ങാലക്കുട: നഗരസഭാ അറവുശാല പ്രവര്‍ത്തനം നിലച്ചിട്ട് ഇന്ന് 12 വര്‍ഷം തികയുന്നു. 2012 ഏപ്രില്‍ 22 ന് ഈസ്റ്റ് കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലയുടെ മതിലിടിഞ്ഞ് മാലിന്യം പുറത്തേക്കൊഴുകിയതാണ് തുടക്കം. മാലിന്യം മൂലം പരിസരത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് മാടുകളെ അറക്കാന്‍ പാടില്ലെന്നുള്ള കോടതി ഉത്തരവും നേടി. ചട്ടങ്ങള്‍ പാലിക്കാതെ അറവുശാല പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയതോടെ അറവുശാലയുടെ പ്രവര്‍ത്തനം അവസാനിക്കുകയായിരുന്നു.
പിന്നീട് സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന് 2018 ഫെബ്രുവരിയില്‍ മുനിസിപ്പല്‍ സെക്രട്ടറി നഗരസഭാ പരിധിക്കുള്ളിലെ മാംസ വ്യാപാരശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. അംഗീകൃത അറവുശാലകളിലെ മാംസവ്യാപാരികളില്‍ നിന്നു കൊണ്ടുവരുന്ന മാംസം വില്‍പ്പന നടത്തുന്നതിന് അംഗീകാരം നല്‍കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ച് ഹൈക്കോടതിയെ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് സമീപ നഗരസഭകളിലെ അറവുശാലകളില്‍ നിന്നും അംഗീകാരമുള്ള വ്യാപാരികളില്‍ നിന്നും കൊണ്ടുവരുന്ന മാംസം വില്‍പ്പന നടത്തുന്നതിന് കോടതി താത്ക്കാലിക അനുമതി നല്‍കുകയായിരുന്നു. അറവുശാല അടച്ചതോടെ വര്‍ഷംതോറും നഗരസഭയ്ക്ക് ലഭിച്ചിരുന്ന ലക്ഷകണക്കിന് രൂപയുടെ വരുമാനമാണ് ഇല്ലാതായത്. നഗരസഭയില്‍ 19 അംഗീകൃത മാംസവ്യാപാരികളാണുള്ളത്. അറവുശാല പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ചാലക്കുടി, എറണാകുളം അടക്കമുള്ള മുനിസിപ്പാലിറ്റികളില്‍ നിന്ന് മാംസം കൊണ്ടുവന്നാണ് വ്യാപാരികള്‍ നഗരത്തില്‍ വില്‍പ്പന നടത്തുന്നത്.
അമൃത് തഴഞ്ഞു, ഇനി കിഫ്ബി കനിയണം
അമൃത് പദ്ധതിയില്‍ ഗ്രാന്റ് അനുവദിക്കാന്‍ കഴിയില്ലെന്നറിയിച്ചതോടെ ആധുനിക അറവുശാല നിര്‍മിക്കാനുള്ള ഇരിങ്ങാലക്കുട നഗരസഭയുടെ നീക്കം പാളി. ഇതേത്തുടര്‍ന്ന് കിഫ്ബിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നഗരസഭ. ട്രീറ്റ്മെന്റ് പ്ലാന്റും ബയോഗ്യാസ് പ്ലാന്റുമടക്കം 18.50 കോടി രൂപയുടെ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയാണ് അമൃത് പദ്ധതി ഗ്രാന്റിനായി സമര്‍പ്പിച്ചിരുന്നത്. നേരത്തേ കിഫ്ബിയുടെ സഹായത്തോടെ ആധുനിക അറവുശാല നിര്‍മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍, മൃത് പദ്ധതിയില്‍നിന്ന് ഗ്രാന്റ് കിട്ടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതോടെയാണ് പദ്ധതി അതുവഴി നട പ്പാക്കാന് ശ്രമങ്ങളാരംഭിച്ചത്. ഇതിന്റെ ഭാഗമായി നഗര സഭയുടെ പഴയ അറവുശാല പൂര്‍ണമായും പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ കിഫ്ബിയില്‍ നിന്ന് അഞ്ചു ശതമാനം പലിശനിരക്കില്‍ പണം കണ്ടെത്തി അറവുശാല നിര്‍മിക്കാനാണ് നീക്കം. ഇതിനുള്ള ഡിപിആര്‍ കിഫ്ബിക്ക് സമര്‍പ്പിക്കും.
നേരത്തേ അറവുശാല നിന്നിരുന്ന സ്ഥലത്ത് രണ്ടുനില കളിലായി എല്ലാതരം മൃഗങ്ങളെയും അറക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അറവുശാലയാണ് ഒരുക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിക്ക് അംഗീകാരം കിട്ടിയാല്‍ ഉടന്‍തന്നെ അറവുശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് നീക്കം. ഇതിനുള്ള അനുമതി കൗണ്‍സില്‍ നേരത്തെ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അഗ്രികള്‍ച്ചറല്‍ മീറ്റ്സ് യൂണിറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്, വാട്ടര്‍ അഥോറിറ്റി, വെറ്ററിനറി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറവുശാലയ്ക്കായി തയ്യാറാക്കിയ ഡിപിആര്‍ പരിശോധി ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഡിപിആര്‍ അഗീകാരത്തിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കൈമാറുന്നത്. നേരത്തെ അറവുശാല നിന്നിരുന്ന സ്ഥലത്ത് രണ്ടുനിലകളിലായി എല്ലാതരം മൃഗങ്ങളെയും അറക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോ ടുകൂടിയ അറവുശാലയാണ് ഒരുക്കാന്‍ നി ശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള അറവുശാല പൊളിച്ചുമാറ്റിക്കഴിഞ്ഞു.