നഗരസഭ സംഘടിപ്പിച്ച ഞാറ്റുവേല മഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട: നഗരസഭ സംഘടിപ്പിച്ച ഞാറ്റുവേല മഹോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ചു. കെഎസ്ഇ ലിമിറ്റഡ് മാനേജിംദ് ഡയറക്ടര്‍ എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സണ്‍ പാറേക്കാടന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ സോണിയ ഗിരി, അഡ്വ.കെ.ആര്. വിജയ, സന്തോഷ് ബോബന്, അല്‍ഫോന്‍സ തോമസ്, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്മാന് പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ.പി. അഖില്‍, കോ ഓര്‍ഡിനേറ്റര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.