മഴക്കുഴികള്‍ റോഡില്‍ തന്നെ, നഗരവീഥികളില്‍ മരണക്കെണിയെരുക്കി അധികൃതര്‍
പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില, കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
ഇരിങ്ങാലക്കുട: നഗരത്തിലെ തിരക്കേറിയ പല റോഡുകളും മരണക്കെണികളായി മാറി. കാല്‍നടയാത്രക്കാര്‍ക്കു പോലും റോഡിലൂടെ നടക്കാന്‍ സാധിക്കാത്ത അവസ്ഥ. നഗരത്തിലെ പ്രധാന റോഡുകളായ ബസ് സ്റ്റാന്‍ഡ് എകെപി ജംഗ്ഷന് റോഡ്, ബൈപാസ് റോഡ്, ക്രൈസ്റ്റ് കോളജ് റോഡ്, മാസ് റോഡ്, ഫയര്സ്റ്റേഷന് റോഡ്, ഫാ. ഡിസ്മസ് റോഡ്, മാര്‍ക്കറ്റ് ഇരട്ട കപ്പേള റോഡ് എന്നിവ ഏറെ ശോചനീയമായ അവസ്ഥയിലാണ്. തകര്‍ന്നു തരിപ്പണമായ റോഡുകളില്‍ ഭൂരിഭാഗവും ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ്. മഴപെയ്തതോടെ പല ചെറുകുഴികളും വന്കുഴികളാകുകയും വന്‍ കുഴികള്‍ പിന്നീട് കുളങ്ങളായും മാറിയ അവസ്ഥയിലാണ്. ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കണ്ണില്‍ പൊടിയിടാനെന്ന പോലെ പലയിടത്തും ക്വാറിവേയ്സ്റ്റ് ഇട്ടു. ബസ് സ്റ്റാന്‍ഡു മുതല്‍ എകെപി ജംഗ്ഷന് വരെയുള്ള റോഡില്‍ സണ്ണി സില്‍ക്ക്സിനു മുന്നില്‍ ക്വാറി വേയ്സ്റ്റ് ഇട്ടിട്ടും തുടര്‍ന്നുണ്ടായ മഴയില്‍ ഒലിച്ചുപോകുകയായിരുന്നു.
പലയിടത്തും കുഴികളിലിട്ട മണ്ണ് ചെളികൂനയായി മാറി. ചെളിയിലൂടെ വഹനം ഓടിച്ച് വീഴുന്നവര്‍ നിരവധിയാണ്. പലരും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകള്‍ എത്തേണ്ടിടത്ത് എത്തി എന്നുള്ളതാണ് അവസ്ഥ. മഴ മാറിയാല്‍ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ പൂര്‍ണമായും നന്നാക്കുമെന്ന് നഗരസഭ അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നും തന്നെ ആയിട്ടില്ല. ബസ് സ്റ്റാന്‍ഡ് എകെപി ജംഗ്ഷന് റോഡില്‍ വെള്ളക്കെട്ടുള്ള ഭാഗം ടൈലിട്ടുയര്ത്തി പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതര്‍ പറയുന്ന ഉറപ്പ്. യാത്രാദുരിതം ഏറിയതോടെ വിവിധ രാഷ്ട്രീയ സംഘടനകളും സമുദായ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടും അധികൃതര്‍ കണ്ടില്ലെന്ന അവസ്ഥയിലാണ്.

ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു