ജെസിഐ 20-ാം വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ 20-ാം വാര്‍ഷിക ആഘോഷം ജെസിഐ ഇന്ത്യ മുന്‍ നാഷണല്‍ പ്രസിഡന്റ് അഡ്വ. രകേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡിബിന്‍ അമ്പുക്കന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സോണ്‍ പ്രസിഡന്റ് മെജോ ജോണ്സണ്, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുന്‍ പ്രസിസന്ന്റുമാരായ ലിയോ പോള്‍, അഡ്വ. ജോണ്‍ നിധിന് തോമസ്, ജെയിംസ് അക്കരക്കാരന്‍, ടെല്‍സണ്‍ കോട്ടോളി, ഡോ. സിജോ പട്ടത്ത്, അഡ്വ. ഹോബി ജോളി, ലിജോ പൈലപ്പന്, സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, അജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്ത പ്പെടുന്ന വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ മുരളി നിര്‍വഹിച്ചു. സമ്മേളനത്തില്‍ ജെഇഇ അഡ്വാന്‍സ്ഡ്, കീം പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അലന് ടെല്സനും, ഗവ നോട്ടറിയായി നിയമിതനായ അഡ്വ. പോളി മൂഞ്ഞേലിയേയും ആദരിച്ചു.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി