ഗ്യാസ് സിലിണ്ടര്‍ ലീക്കായി, ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്, വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു
ഇരിങ്ങാലക്കുട: ഗ്യാസ് സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടുപകരണങ്ങളും മറ്റും കത്തി നശിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്സ് ലൈനിലാണ് സംഭവം. തൃക്കോവില്‍ വീട്ടില്‍ രവീന്ദ്രന് (70) ഭാര്യ ജയശ്രീ (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി നടന്നുവെന്നാണ് കരുതുന്നത്. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും പുറത്താണ് വെച്ചിരുന്നത്.

ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞതായിരിക്കാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലടക്കം തകര്‍ന്നിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞതിനാല്‍ മുറികളിലെല്ലാം ഗ്യാസ് പടര്‍ന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. വീടിന്റെ ജനലിലെ ചില്ലുകള്‍ ചിതറി തെറിച്ചിട്ടുണ്ട്. വീട്ടിലെ സോഫയും മറ്റു സാധനങ്ങളും കത്തിനശിച്ചു. എല്ലാ മുറികളിലേക്കും തീ പടര്‍ന്ന് ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. വീടിനുള്ളിലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിനാണ് ചോര്‍ച്ച് സംഭവിച്ചിരിക്കുന്നത്. വലിയ ശബ്ദം കേട്ട് ഓടികൂടിയ സമീപവാസികള്‍ വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിക്കുകയായിരുന്നു.

പരിക്കുപറ്റിയവരെ ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ ജയശ്രീയുടെ നില അതീവ ഗുരുതരമാണ്. 99 ശതമാനം പൊള്ളലേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. രവീന്ദ്രനെ എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം സംഭവിച്ചയുടനെ ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സംഭവ സ്ഥത്തെത്തി.

ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു