കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം ഡോ. നിഷ എം. ദാസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ വര്ഗീയനയങ്ങള്ക്കെതിരേ പോരാടുക സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷബദലിന്റെ അനിവാര്യമായ തുടര്‍ച്ച ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കുട്ടന്‍കുളം പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് അയ്യങ്കാളി സ്ക്വയറില്‍ സമാപിച്ചു. ധര്‍ണ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം ഡോ. നിഷ എം. ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഹന പി. ആനന്ദ് അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. ടി.വി. സതീശന്, എഫ്എസ്ഇടിഒ ഇരിങ്ങാലക്കുട താലൂക്ക് പ്രസിഡന്റ് ദീപ ആന്റണി, കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ താലൂക്ക് സെക്രട്ടറി പി.എ. സമിജിത്ത്, എം.വി. റജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്