നിപ്മറില്‍ കെയര്‍ ക്യാമ്പ് സംഘടിപ്പിച്ചു
എന്‍.കെ. ജോര്‍ജ് സ്മൃതി ദിനവും കെയര്‍ ക്യാമ്പ് നിപ്മര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിലെ സ്വയം ഭരണ സ്ഥാപനമായ നിപ്മര്‍ സ്ഥാപിക്കുന്നതിന് കാരണക്കാരനായ എന്‍.കെ. ജോര്‍ജിന്റെ ഓര്‍മ്മദിനത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കെയര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഓട്ടീസം, സെറിബ്രല്‍ പാള്‍സി, ബൌദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ എന്നിവര്കയാണ് കെയര്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന് പീടിയാട്രിക് ഓര്‍ത്തോ, പീടിയാട്രിക് ന്യൂറോ, ഡവലപ്പ്മെന്റ് പീടിയാട്രിക്സ്, ഫിസിയാട്രി എന്നീ സ്പെഷ്യലിറ്റികളിലെ ഡോക്ടര്‍മാരും, ഫിസിയോതെറാപ്പി, ഒക്യൂപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയര്‍ തെറാപ്പി മേഖലയിലെ വിദഗ്ധരും പങ്കെടുത്തു. കെയര്‍ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷനായിരുന്നു. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാ നൈസണ്‍, പഞ്ചായത്ത് അംഗം മേരി ഐസക്ക് ഡോ. നിമ്മി ജോസഫ് എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഒക്യൂപ്പേഷണല്‍ തെറാപ്പി വിദ്യാര്‍ഥികള്‍ നിര്‍മിച്ച സഹായക ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.


സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്