നവീകരിച്ച ആനന്ദപുരം- നെല്ലായി റോഡ് നാടിന് സമര്‍പ്പിച്ചു
നവീകരിച്ച ആനന്ദപുരം-നെല്ലായി റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം മന്ത്രി ഡോ. ആര്. ബിന്ദു അനാഛാദനം ചെയ്യുന്നു.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളെല്ലാം മികച്ച നിലവാരത്തിലുള്ളവ: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: 10.76 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആനന്ദപുരം- നെല്ലായി റോഡ് നാടിന് സമര്‍പ്പിച്ചു. വല്ലക്കുന്ന് മുതല്‍ നെല്ലായി വരെ നീണ്ടുകിടക്കുന്ന റോഡ് വല്ലക്കുന്ന് മുരിയാട് ആനന്ദപുരം നെല്ലായി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം മികച്ച നിലവാരത്തിലുള്ളവയാണെന്ന് ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. പൊതുമരാമത്തുവകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ ആനന്ദപുരം- നെല്ലായി റോഡാണ് നവീകരിച്ച് തുറന്നു കൊടുത്തത്. പൊതുമരാമത്തു വകുപ്പിന്റെ എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ റോഡിന്റെ നവീകരണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 49.76 കോടി രൂപ വിവിധ റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വിനിയോഗിച്ച് കഴിഞ്ഞുവെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ പുതുക്കാട് നിയോജകമണ്ഡലം എംഎല്‍എ കെ.കെ. രാമചന്ദ്രന് വിശിഷ്ടാതിഥിയായി.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ഇരിങ്ങാലക്കുട നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. റാബിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്