ലഹരിക്കെതിരെ ഏകാംഗ നാടകം അരങ്ങേറി

ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവന് സ്കൂളില്‍ തൃശൂര്‍ രംഗചേതന അവതരിപ്പിച്ച ജീവിതം ലഹരി എന്ന ഏകാംഗ നാടകം കെ.വി. ഗണേഷ് അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: ലഹരി ഉപയോഗം മനുഷ്യ ജീവിതത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്നു വിദ്യാര്‍ഥികള്‍ക്ക് പങ്കുവച്ച് ഭാരതീയ വിദ്യാഭവന് സ്കൂളില്‍ തൃശൂര്‍ രംഗചേതനയുടെ ജീവിതം ലഹരി എന്ന ഏകാംഗ നാടകം അരങ്ങേറി. സ്കൂളിലെ ഈവര്‍ഷത്തെ എന്‍എസ്എസ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച വേദിയിലാണ് എന്‍എസ്എസ് യൂണിറ്റും വിമുക്തി ക്ലബ്ബും സ്കൂള്‍ സുരക്ഷാ സെല്ലും ചേര്‍ന്ന് നാടകം അവതരിപ്പിച്ചത്. രംഗചേതനയിലെ കലാകാരന് കെ.വി. ഗണേഷ് കഥാപാത്രങ്ങളായി വേദിയില്‍ എത്തി. കാണികളായ വിദ്യാര്‍ഥികളെയും നാടകത്തിന്റെ ഭാഗമാക്കിയായിരുന്നു അവതരണം. എന്‍എസ്എസ് സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.ആര്. ജിന്‍സി നിര്‍വഹിച്ചു. സ്കൂള്‍ ചെയര്മാന് അപ്പുക്കുട്ടന് നായര്‍ അധ്യക്ഷത വഹിച്ചു.