ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഓറിയന്റേഷന്‍ ക്ലാസ് ശാന്തിനികേതനില്‍
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന് കേരള യൂണിറ്റ് രൂപീകരണം ഹിന്ദുസ്ഥാന്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ട്രെയിനിങ്ങ് കമ്മീഷണര്‍ കെ. ശിവകുമാര്‍ ജഗ്ഗു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ഹിന്ദുസ്ഥാന്‍ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന് കേരള യൂണിറ്റ് രൂപീകരണത്തിന്റെ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹിന്ദുസ്ഥാന്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ട്രെയിനിങ്ങ് കമ്മീഷണര്‍ കെ. ശിവകുമാര്‍ ജഗ്ഗു ഓറിയന്റേഷന്‍ ക്ലാസ് നല്കി. എസ്എന്‍ഇഎസ് ചെയര്മാന് പി.കെ. പ്രസന്നന് അധ്യക്ഷത വഹിച്ചു. ശാന്തിനികേതന്‍ ഗൈഡ് ക്യാപ്റ്റന്‍ സബി ഷോബി ആമുഖപ്രഭാഷണം നടത്തി. എസ്എന്‍ഇഎസ് സെക്രട്ടറി സജിതന് കുഞ്ഞിലിക്കാട്ടില്‍, അഡ്മിനിസ്ട്രേറ്റര്‍ ടി.പി. ലീന, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ സ്വാഗതവും സ്കൗട്ട് മാസ്റ്റര്‍ പി.കെ. ലജ്ഞിഷ് നന്ദിയും പറഞ്ഞു.

പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
വെളയനാട് സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര്‍ പോളി കണ്ണൂക്കാടന്‍
ഗായത്രി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
കാറളം ഹോളിട്രിനിറ്റി ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും