യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ച് ആക്രമിച്ച് പരിക്കേല്പിച്ചു; പ്രതി അറസ്റ്റില്‍

പ്രതി വിഷ്ണു
ഇരിങ്ങാലക്കുട: യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി കൈമപറമ്പില്‍ വീട്ടില്‍ വിഷ്ണു (33) വാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് 3.30 ന് കരൂപടന്ന സ്വദേശി വാക്കാട്ട് വീട്ടില്‍ വിനീഷ് (36) എന്നയാള്‍ കരൂപടന്ന സ്കൂളില്‍ നിന്ന് ഏഴു വയസുള്ള കുട്ടിയെ കൊണ്ടുപോകുന്നതിനായി വന്നു. ഈ സമയം സ്കൂളിന് മുന്‍വശം റോഡിലൂടെ ഒരാള്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ അതിവേഗത്തില്‍ ഓടിച്ച് വരുന്നത് കണ്ടു.
പതുക്കെ പോകാന്‍ പറഞ്ഞതിനെത്തുടര്‍ന്ന് ബുള്ളറ്റ് നിര്‍ത്തി വിനീഷിന്റെ അടുത്തേക്ക് വന്ന പ്രതി വിനീഷുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ വിനീഷിനെ ഹെല്‍മെറ്റ് കൊണ്ട് മുഖത്തടിച്ചും മറ്റും ആക്രമിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍ എം.ആര്. കൃഷ്ണപ്രസാദ്, ജൂണിയര്‍ എസ്ഐ സഹദ്, സിപിഒ മാരായ സുജിത്ത്, സിജു, ഉമേഷ്, ഹബീബ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.