ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും ഇകെഎന്‍ വിദ്യാഭ്യാസകേന്ദ്രവും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ശാസ്ത്ര വിജ്ഞാന പരിപാടി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജും ഇകെഎന്‍ വിദ്യാഭ്യാസകേന്ദ്രവും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി കോളജ് റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ വെച്ച് നടത്തി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന ഉദ്ഘാടനം ചെയ്തു. ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജ് ഭൗതികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. നിജോ വര്‍ഗീസാണ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് നയിച്ചത്. കാലാകാലങ്ങളായി ശാസ്ത്ര മേഖല ഉണ്ടാക്കിയ വിപ്ലവ വളര്‍ച്ചയെക്കുറിച്ചും മാറ്റങ്ങളെ കുറിച്ചും വിദ്യാര്‍ഥികളോടു സംവദിച്ചു. വിദ്യാര്‍ഥികള്‍ക്ക് ടെലിസ്കോപ്പ് നേരിട്ട് കാണുവാനും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനും അവസരം ലഭിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇകെഎന്‍ പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ. മായ നന്ദി പറഞ്ഞു.

ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം
ക്രൈസ്റ്റ് കോളജില്‍ സ്രാവസ് 2026 അന്താരാഷ്ട്ര ദ്വിദിന കോണ്‍ഫറന്‍സ്
2024 25 വര്‍ഷത്തില്‍ സിബിഎസ്ഇ പ്ലസ് ടു ഗള്‍ഫ് ടോപ്പര്‍ ആയി ശ്രേയ മനോജ്
ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഒരു കോടിയുടെ ലാബ് കെട്ടിടം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിഗ് ആവേശമായി ക്രൈസ്റ്റ് ബീച്ച് ഹാക്ക് 7.0
സെന്റ് ജോസഫ്സ് കോളേജില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം