കേരള കോണ്‍ഗ്രസ് കാറളം മണ്ഡലം പ്രവര്‍ത്തക സമ്മേളനം നടന്നു
കേരള കോണ്‍ഗ്രസ് കാറളം മണ്ഡലം പ്രവര്‍ത്തക സമ്മേളനം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് കാറളം മണ്ഡലം പ്രവര്‍ത്തക സമ്മേളനം കാറളം എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ട് മൂലം പലര്‍ക്കും അവരുടെ വീടുകളിലേക്കുള്ള യാത്ര ദുരിതമായിരിക്കുന്നതായും നെല്‍ക്കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ലായെന്നും സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ഷൈനി ജോജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, ജോസ് ചെമ്പകശേരി, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, സതീഷ് കാട്ടൂര്‍, അനില്‍ ചന്ദ്രന് കുഞ്ഞിലിക്കാട്ടില്‍, ലോനപ്പന് കുരുതുകുളങ്ങര, അനിലന്‍ പൊഴേക്കടവില്‍, സന്തോഷ് മംഗലത്ത്, ബിജു കാരിക്കല്‍, വിദ്യ പുത്തൂക്കാരന്, ഷിജി വിജു കണ്ണംപുഴ, പ്രവീഷ് കോപ്പുള്ളിപ്പറമ്പില്‍, ആന്റോണ്‍ പറോക്കാരന്‍, എല്വിന് ജോജോ ചിറ്റിലപ്പിള്ളി, അലീന സന്തോഷ്, ജിന്റോ ആലപ്പാടന്‍, വിഷ്ണു ചാരിച്ചെട്ടി, മായാവതി കുഞ്ഞിലിക്കാട്ടില്‍, രാധിക വാക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എല്‍പി വിഭാഗത്തില്‍ ഫസ്റ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പു നേടിയ കാറളം എഎല്‍പി സ്കൂള്‍
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കാറളം പഞ്ചായത്ത് പൂവ്വത്തുംകടവില്‍ റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു