മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രെഡ്യൂസര്‍ കമ്പനിയുടെ കര്‍ഷക വിപണി ഉദ്ഘാടനം
കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രെഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തിലുള്ള കര്‍ഷക വിപണിയുടെ ഉദ്ഘാടനം വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രെഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക വിപണി ആരംഭിച്ചു. കര്‍ഷക വിപണിയുടെ ഉദ്ഘാടനം വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് നിര്‍വ്വഹിച്ചു. കമ്പനി ചെയര്മാന് കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. സിബിബിഒ പ്രതിനിധി ടി.വി.അരുണ്‍കുമാര്‍, തൃശൂര്‍ വിഎഫ്പിസികെ ജില്ല മാനേജര്‍ എ.എ. അംജ വളം ഡിപ്പോ ഉദ്ഘാടനം നിര്‍വഹിച്ചു. എട്ടാം വാര്‍ഡ് മെമ്പര്‍ കെ. രവീന്ദനാഥന്‍, ആറാം വാര്‍ഡ് മെമ്പര്‍ രതിദേവി, വിഎഫ്പിസികെ മാര്‍ക്കറ്റിംഗ് പിഎആര്‍ജി അനുപമ, കൃഷി ഓഫീസര്‍ ഡോ. പി. ഷിസ ഉല്ലാസ്, ചേര്‍പ്പ് ബ്ലോക്ക് എഫ്പിഒ പ്രസിഡന്റ് മുരളീധരമേനോന്‍, വിപണി പ്രസിഡന്റ് പി.ടി. ആന്റണി എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു