മൂര്‍ക്കനാട് മേഖലയിലെ റോഡികളിലേക്ക് കാടുകയറി

ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാര്‍ഡിലെ ഇറിഗേഷന്‍ ബണ്ട് റോഡിനിരുവശവും കാടുകയറിയ നിലയില്‍.
മൂര്‍ക്കനാട്: ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാര്‍ഡിലെ കാറളം റോഡ്, മൂര്‍ക്കനാട് കക്കേരി, ഇറിഗേഷന്‍ ബണ്ട് റോഡ് എന്നീ റോഡുകള്ളില് കാട് കയറി. വാഹനങ്ങള്‍ വരുമ്പോള്‍ ഇരുവശങ്ങളിലേക്ക് മാറി നില്ക്കാന് പോലും കഴിയാത്ത രീതിയിലാണ് പുല്ലു വളര്‍ന്ന് കാടുകയറി ഇരിക്കുന്നത്. നിരവധി യാത്രക്കാരും സ്കൂള്‍ വിദ്യാര്‍ഥികളും കടന്നു പോകുന്ന പ്രധാന റോഡുകളാണിത്. റോഡ് സൈഡുകളിലെ കാടുകളില്‍ പാമ്പ് ശല്യവും മാലിന്യങ്ങള്‍ വലിച്ചെറിയലും നിത്യസംഭവനമായിരിക്കുകയാണ് ഓണ സമയത്തെങ്കിലും റോഡും പരിസരവും വെട്ടി വൃത്തിയാക്കണമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. ഈ അവസ്ഥ തുടര്‍ന്നിട്ട് നാളുകളായി. ഈ അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം ഉണ്ടാകണമെന്ന് മൂര്‍ക്കനാട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.