മാരിവില്ലഴകില്‍ പൂക്കളം തീര്‍ത്ത് ക്രൈസ്റ്റ് വിദ്യാനികേതനിലെ കുരുന്നുകള്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ കുരുന്നുകള്‍ പൂക്കളം ഒരുക്കുന്നു.
ഇരിങ്ങാലക്കുട: ഓണാഘോഷത്തിനോടനുബന്ധിച്ച് ക്രൈസ്റ്റ് വിദ്യാനികേതനിലെ കെജി വിഭാഗം നടത്തിയ പൂക്കളമത്സരത്തില് 350- ഓളം കുട്ടികള്‍ മനോഹരമായ പൂക്കളങ്ങള്‍ തീര്‍ത്തു. കുട്ടികളുടെ രക്ഷിതാക്കളോടൊപ്പമുള്ള ഹൃദ്യമായ ഓണാഘോഷവും നടത്തപ്പെട്ടു. സിവിഎന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഓണാഘോഷത്തില്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഭരതനാട്യത്തില്‍ പ്രതിഭയും ദൂരദര്‍ശനില്‍ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായ ശ്രീ കലാക്ഷേത്ര ജീവന് ആയിരിന്നു വിശിഷ്ടതിഥി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച കലാവിരുന്ന് ആഘോഷത്തിന് മാറ്റ് കൂട്ടി.

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു