ദ്വിദിന നാടക ക്യാമ്പ് ആരംഭിച്ചു
പൂമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച ദ്വിദിന നാടക ക്യാമ്പ് വടക്കുംകര ഗവ. യുപി സ്കൂളില്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
കല്പറമ്പ്: പൂമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച ദ്വിദിന നാടക ക്യാമ്പ് വടക്കുംകര ഗവ. യുപി സ്കൂളില്‍ ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട നാടക തല്പരരായ 50 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സിനി ആര്‍ട്ടിസ്റ്റും, കാസ്റ്റിംഗ് ഡയറക്ടറും ആയ കെ.എസ്. പ്രതാപന്, സംവിധായകനായ ഗ്രാംഷി പ്രതാപന്, സംവിധായകനും രചയിതാവുമായ സലീഷ് പത്മിനി സുബ്രഹ്മണ്യന്, ഡയറക്ടറും ആര്‍ട്ടിസ്റ്റുമായ എംഎആര്‍ കൃഷ്ണ എന്നിവരാണ് സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീന ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, മറ്റു വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നല്കി. പ്രധാനാധ്യാപിക ഷിനി സ്വാഗതവും, പിടിഎ പ്രസിഡന്റ് രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. കുട്ടികളുടെ അവതരണത്തോടെ ക്യാമ്പ് നാളെ അവസാനിക്കും.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്