കൊലപാതകക്കേസില്‍ ഒളിവിവലായിരുന്ന പ്രതിയെ തലശേരിയില്‍ നിന്നും പിടികൂടി റിമാന്‍ഡ് ചെയ്തു

ദീപക്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ തലശേരിയില്‍ നിന്ന് പിടികൂടിയത്
ഇരിങ്ങാലക്കുട: കൊലപാതകക്കേസില്‍ ഒളിവിവലായിരുന്ന പ്രതിയെ തലശേരിയില്‍ നിന്നും പിടികൂടി റിമാന്‍ഡ് ചെയ്തു. 2022 ഏപ്രില്‍ 13 ന് ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് സ്കൂളിലെ വിഎച്ച്എസ്ഇ ഓഫീസിന്റെ മുന്‍വശത്ത് വരാന്തയില്‍ ഇടുക്കി ജില്ല മാങ്കുളം പാമ്പുകയംകര സ്വദേശി പുല്ലാനി കിഴക്കേതില്‍ വീട്ടില്‍ അജയകുമാര്‍ (50) എന്നയാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കാണപ്പെട്ട് സ്കൂളിലെ വാച്ച്മാന് ആശുപത്രിയില്‍ എത്തിച്ചതില്‍ മരണപ്പെട്ടതായി സ്ഥിതീകരിച്ചിരുന്നു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തിയപ്പോള്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസിലെ പ്രതിയായ കണ്ണൂര്‍ തളിപറമ്പ് പഴശി മയ്യില്‍ സ്വദേശി ജൂബിലീ ക്വോട്ടേഴ്സില്‍ താമസിക്കുന്ന ദീപക് (28) എന്നയാളെ 2022 മെയ് 23 ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞ് വരവെ ദീപക് കോടതിയില്‍ നിന്നും ജാമ്യം വാങ്ങി വിചാരണ നടപടികളില്‍ സഹകരിക്കാതെ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഈ വാറണ്ട് പ്രകാരമാണ് ഇയാളെ കണ്ണൂര്‍ തലശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ റിമാന്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘാഗങ്ങളായ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, ജിഎസ് സിപിഒമാരായ ദേവഷ്, കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.