പിങ്ക് പോലീസ് അടിപൊളി: പട്രോളിനിടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 പ്രതികളെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട പിങ്ക് പോലീസ് പട്രോളിംഗിന്റെ ഭാഗമായി വിദ്യാര്‍ഥികളുമായി സംസാരിക്കുന്നു.
പിങ്ക് പോലീസിന്റെ പട്രോളിനിടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 പ്രതികളെ അറസ്റ്റ് ചെയ്തു. 50 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
സ്കൂള്‍ കോളജ് പരിസരങ്ങളില്‍ പെണ്‍കുട്ടികളെ പിന്നാലെ നടന്ന് കമന്റ് ചെയ്തതിന് 12 കേസുകള്‍
ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകളെ ശല്യം ചെയ്തതിന് 14 കേസുകള്‍
റെയില്‍വെ സ്റ്റേഷന് പരിസരിസരങ്ങളില് സ്ത്രീകളെ ശല്യം ചെയ്തതിന് രണ്ട് കേസുകള്‍
ലഹരിക്കടിമപ്പെട്ട് സ്ത്രീകളെ ശല്യം ചെയ്തതിന് 11 കേസുകള്‍
ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതിന് 11 കേസുകള്‍
ഇരിങ്ങാക്കുട: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് അറിയിച്ചു. പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന വനിതകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ബസുകളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കയറി പരിശോധന നടത്തി വരുന്നുണ്ട്. നഗര കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്കൂളുകള്‍, കോളജുകള്‍, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മേഖലകള്‍ എന്നിവിടങ്ങളില്‍ സ്ഥിര സാന്നിധ്യത്തോടെയാണ് പിങ്ക് പോലീസ് പെട്രോളിംഗ് നടത്തി വരുന്നത്.
ഓണാഘോഷങ്ങളും മറ്റ് പൊതുപരിപാടികളും നടക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധനകളും നടന്നു വരുന്നുണ്ട്. ജിപിഎസ് ട്രാക്കിംഗ് സംവിധാനവും കാമറ സംവിധാനം സജ്ജീകരിച്ചിട്ടുള്ള പിങ്ക് പട്രോളിംഗ് വാഹനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കണ്ട്രോള് റൂമില്‍ നിരീക്ഷിച്ച് വരുന്നുണ്ട്. ഓരോ പിങ്ക് പോലീസ് വാഹനത്തിലും മൂന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കും. സ്ത്രീകളെ പിന്തുടര്ന്ന് ശല്യം ചെയ്യല്‍, പൂവാലശല്യം, പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍, സ്കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന തുടങ്ങിയ സംഭവങ്ങള്‍ തടയുന്നതിന് പിങ്ക് പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ കണ്ട്രോള് റൂമിലേക്ക് നല്‍കുകയും അവിടെ നിന്ന് അതാത് പോലീസ് സ്റ്റേഷന് പരിധിയിലെ പട്രോളിംഗ് വാഹനങ്ങളിലേക്ക് കൈമാറുകയും തുടര്‍ നടപടികള്‍ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലയിലെ പിങ്ക് പോലീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയിലാണ്. ഇപ്പോള്‍ രണ്ട് വാഹനങ്ങളാണ് പിങ്ക് പോലീസിന് ഉള്ളത്. ഈ വാഹനങ്ങള്തൃശൂര് റൂറല്‍ ജില്ല മുഴുവന്‍ സഞ്ചരിച്ചാണ് പട്രോളിംഗ് നടത്തുന്നത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറുടെ ചുമതലയിലുള്ള സബ് ഇന്‍സ്പെക്ടര്‍ ഇ.യു. സൗമ്യ ആണ് ജില്ലയില്‍ പിങ്ക് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പിങ്ക് 1 ല്‍ എഎസ്ഐ മാരായ ആഗ്നസ്, കവിത, അജത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സീമ, സിവില്‍ പോലീസ് ഓഫീസര്‍ സബിത എന്നിവരും പിങ്ക് 2 വില്‍ എഎസ്ഐമാരായ ദിജി, വാസല, മിനി, ബിന്ദു, ഗിരിജ എന്നിവരുമാണ് പ്രവര്‍ത്തിച്ചു വരുന്നത്. പൊതുസ്ഥലങ്ങളില്‍ വനിതകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അവര്‍ക്കു തല്‍ക്ഷണം സഹായം നല്കാനുമായി പിങ്ക് പോലീസ് വാഹനങ്ങളും മൊബൈല്‍ പട്രോളിംഗ് സംഘങ്ങളും സദാ സജ്ജരാണ്.