48 മണിക്കൂറിനുള്ളില്‍ നെല്‍ക്കര്‍ഷകര്‍ക്ക് പണം നല്‍കണം; ഓണത്തിന് മുന്‍പ് നല്‍കുമെന്ന ഉറപ്പ് മന്ത്രി പാലിച്ചില്ല- അഡ്വ. തോമസ് ഉണ്ണിയാടന്

നെല്‍ക്കര്‍ഷകരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില മാസങ്ങള്‍ പിന്നിട്ടിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേളൂക്കരയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
വേളൂക്കര: കര്‍ഷകരില്‍ നിന്നും സപ്ലൈകോ വഴി സര്‍ക്കാര്‍ വാങ്ങിയ നെല്ലിന്റെ വില 48 മണിക്കൂറിനുള്ളില്‍ നല്‍കണമെന്ന മുന്‍ ധാരണ നടപ്പാക്കണമെന്നും നെല്ലിന്റെ വില കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്കുമ്പോള് മാത്രം തന്നാല്‍ മതിയെന്ന് സമ്മത പത്രം എഴുതി വാങ്ങുന്നപുതിയ വ്യവസ്ഥ പിന്‍വലിക്കണമെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന്. ജില്ലയിലെ 34,866 കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ 5 മാസങ്ങള്‍ക്ക് മുന്‍പ് സംഭരിച്ചവിലയില് കോടിക്കണക്കിന് രൂപ കൊടുത്തുതീര്‍ത്തിട്ടില്ല ഇതുമൂലം കര്‍ഷകര്‍ യാത നയിലാണെന്നും സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ത്തിന് നല്‍കേണ്ട ഓഡിറ്റ് റിപ്പോര്‍ട്ട് 2017 വരെയുള്ളതു മാത്രമേ നല്‍കിയിട്ടുള്ളതെന്നും ഇത് മൂലമാണ് കേന്ദ്രവിഹിതം വൈകുന്നതെന്ന കാരണത്തിന്റെ യാഥാര്‍ത്ഥ്യം സംസ്ഥാന സര്‍ക്കാര്‍ തെളിയിക്കണ മെന്നും തോമസ് ഉണ്ണിയാടന് പറഞ്ഞു.
ഓണത്തിന് മുന്‍പ് നെല്ലിന്റെ വില നല്‍കുമെന്ന സംസ്ഥാന മന്ത്രിയുടെ ഉറപ്പ് ഇതേ വരെപാലിക്കപ്പെട്ടിട്ടില്ലെന്നും നെല്‍ക്കര്‍ഷകര്‍ക്കു വേണ്ടിയുള്ള സമരം കേരള കോണ്‍ഗ്രസ് തുടരുമെന്നും ഉണ്ണിയാടന് പറഞ്ഞു. നെല്‍ക്കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില മാസങ്ങള്‍ പിന്നിട്ടിട്ടും നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേളൂക്കരയില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടന്. പ്രതിഷേധസംഗമത്തിന് മണ്ഡലം പ്രസിഡന്റ് ജോണ്സന് കോക്കാട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, സതീഷ് കാട്ടൂര്‍, ജോണ്സന് തത്തംപിള്ളി, ജോഷി കോക്കാട്ട്, ബിജു തത്തംപിള്ളി, ആഞ്ചിയോ പൊഴാലിപ്പറമ്പില്‍, ഫിലിപ്പ് പുല്ലൂര്‍ക്കര, വര്‍ഗീസ് ചെരടായി, കുരിയപ്പന്‍ പേങ്ങിപ്പറമ്പില്‍, ഡെന്നി തീത്തായി, ജോസ് കൂന്തിലി, മാത്യു പട്ടത്തുപറമ്പില്‍, വര്‍ഗ്ഗീസ് പയ്യപ്പിള്ളി, ജിസ്മോന് കുരിയപ്പന്‍, ബിജു പേരാമ്പുള്ളി, ലോറന്‍സ് ചെരടായി, ഷൈനി ജോണ്സന്, പി.പി. ഫ്രാന്‍സിസ്, സ്പിന്റോ വര്‍ഗ്ഗീസ്, ആന്റണി വര്‍ഗ്ഗീസ് കോക്കാട്ട് എനനിവര്‍ പ്രസംഗിച്ചു.