ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് ക്യാമ്പ് നടത്തി

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റ് പെരിഞ്ഞനം ഗവ. യുപി സ്കൂളില്‍ സംഘടിപ്പിച്ച സപ്തദിന ക്യാമ്പില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റ് പെരിഞ്ഞനം ഗവ. യുപി സ്കൂളില്‍ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹ്യ സേവനവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പില്‍ അറുപതോളം വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി പെരിഞ്ഞനം ബീച്ച് വൃത്തിയാക്കല്‍, വോളിബോള്‍ കോര്‍ട്ട് ശുചീകരണം, സ്കൂളിനായി പച്ചക്കറി തോട്ടം നിര്‍മ്മാണം, ചുമര്‍ചിത്ര രചന എന്നിവ നടന്നു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ്, വാര്‍ഡ് മെമ്പര്‍ ഹേമലത, സിവില്‍ എക്സൈസ് ഓഫീസര്‍ പി.എം. ജയദേവ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനു വിശ്വനാഥ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ കെ.എസ്. സജിത് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് വളണ്ടിയര്‍മാര്‍ക്ക് സന്ദേശം നല്കി. ക്യാമ്പിന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഓ.എസ്. അഭിലാഷ്, ടി.ഐ. പ്രീതി എന്നിവര്‍യും വളണ്ടിയര്‍ സെക്രട്ടറിമാരായ ആള്‍ഡോ, പാര്‍വ്വതി എന്നിവര്‍ നേതൃത്വം നല്കി.