ക്രൈസ്റ്റ് കോം ക്വിസ്- 2025, ഹൈദരാബാദ് ഉസ്മാനിയ മെഡിക്കല്‍ കോളജിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സ്വാശ്രയ കോമേഴ്സ് ഫിനാന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തില്‍ വിജയികളായ ഹൈദരാബാദ് ഉസ്മാനിയ മെഡിക്കല്‍ കോളജ് ടീം ട്രോഫിയുമായി.
ഐഐടി ചെന്നൈ, ഐഐഎം ലക്നൗ രണ്ടും മൂന്നും സ്ഥാനക്കാര്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സ്വാശ്രയ കോമേഴ്സ് ഫിനാന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തില്‍ ഹൈദരാബാദ് ഉസ്മാനിയ മെഡിക്കല്‍ കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐഐടി ചെന്നൈ, ഐഐഎം ലക്നൗ, അഹമ്മദാബാദ് യൂണിവേഴ്സിറ്റി, ഇഗ്നോ കൊച്ചി, കുസാറ്റ് കൊച്ചി യഥാക്രമം രണ്ട്, മൂന്ന്്, നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സമ്മാനം 60,000 രൂപയും, രണ്ടാം സമ്മാനം 30,000 രൂപയും, മൂന്നാം സമ്മാനം 15,000 രൂപയും, നാലാം സമ്മാനം 10,000 രൂപയും, അഞ്ചാം സമ്മാനം 5,000 രൂപയും, ആറാം സമ്മാനം 2,500 രൂപയും നല്കി.
മണപ്പുറം ഫിനാന്‍സ് എംഡി വി.പി. നന്ദകുമാര്‍ മല്‍സരം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ് എംഡി എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു. ഡോ. മേജര്‍ ചന്ദ്രകാന്ത് ക്വിസ് മാസ്റ്ററായിരുന്നു. സ്വാശ്രയവിഭാഗം കോ- ഓര്‍ഡിനേറ്റര്‍ ഡോ. വില്‍സണ്‍ തറയില്‍ സിഎംഐ, ഈവന്റ് കോ- ഓര്‍ഡിനേറ്റര്‍ ഡോ. ലിന്റാ മേരി സൈമണ്‍, സ്വാശ്രയ കോമേഴ്സ് വിഭാഗം അധ്യക്ഷന്‍ പ്രഫ. കെ.ജെ. ജോസഫ്, അസോ. പ്രഫസര്‍ അന്ന മേരി ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.