കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളും കപ്പേളകളുടെ വെഞ്ചരിപ്പുകര്മവും 14ന്

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടിയേറി. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ആന്റണി നമ്പളം, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, കൈക്കാരന്മാരായ പി.ടി. ജോര്‍ജ് പള്ളന്‍, തോമസ് തൊകലത്ത്, സാബു ജോര്‍ജ് ചെറിയാടന്‍, അഡ്വ. എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, തിരുനാള്‍ പ്രസുദേന്തി ബിജോയ് പൗലോസ് ചക്കാലമറ്റത്ത് കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രണ്ടാംദിനമായ ഇന്ന് വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, ദിവ്യബലി, കുരിശിന്റെ വഴി, നേര്‍ച്ചകഞ്ഞി. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. മൂന്നാംദിനമായ നാളെ കിഴക്കേ പള്ളിയില്‍ വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, ദിവ്യബലി, കുരിശിന്റെ വഴി, നേര്‍ച്ചകഞ്ഞി. വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ദിനമായ 14ന് രാവിലെ ആറിനും 7.30നും 10.30നും ദിവ്യബലി. വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ ദിവ്യബലി, പ്രദക്ഷിണം. വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ മുഖ്യകാര്‍മികനായിരിക്കും. 6.30ന് കപ്പേളകളുടെ വെഞ്ചരിപ്പുകര്‍മം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വന്ദനം ഉണ്ടായിരിക്കും.