വായനശാലക്ക് മന്ത്രി ഡോ. ആര്. ബിന്ദു പുസ്തകങ്ങള്‍ നല്കി
ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ വികസന ഫണ്ടില്‍ നിന്നും 50,000 രൂപ അനുവദിച്ച് വാങ്ങിയ 300 പുസ്തകങ്ങള്‍ മാടായിക്കോണം ഗ്രാമീണവായനശാലക്ക് മന്ത്രി കൈമാറുന്നു.
മാപ്രാണം: ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പു മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ ഡോ. ആര്. ബിന്ദുവിന്റെ 2024- 25 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 50,000 രൂപ അനുവദിച്ച് വാങ്ങിയ 300 പുസ്തകങ്ങള്‍ മാടായിക്കോണം ഗ്രാമീണവായനശാലക്ക് മന്ത്രി കൈമാറി. വായനശാല പ്രസിഡന്റ് ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത കായികാധ്യാപകനും ഇന്ത്യന്‍ ആര്‍ച്ചറി ടീമിന്റെ കായിക മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. സോണി ജോണ്‍, പ്രശസ്ത കവിയും നോവലിസ്റ്റുമായ കൃഷ്ണകുമാര്‍ മാപ്രാണം, യുവ കവയിത്രി പി.വി. സിന്ധു എന്നിവരെ മന്ത്രി ആദരിച്ചു. ചടങ്ങില്‍ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ജി. മോഹനന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, വായനശാലാ സെക്രട്ടറി എം.ബി. രാജു എന്നിവര്‍ സംസാരിച്ചു. ലൈബ്രേറിയന്‍ അഖില്‍ സി. ബാലന് നന്ദിയും പറഞ്ഞു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്