നേത്രദാന സമ്മതപത്രം കൈമാറി ജോയന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട മേഖലയിലെ ജീവനക്കാരില്‍നിന്ന് ശേഖരിച്ച നേത്രദാന സമ്മതപത്രങ്ങള്‍ ജോയന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എ.എം. നൗഷാദ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസിന് കൈമാറുന്നു.
ഇരിങ്ങാലക്കുട: നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ നേത്രദാന പക്ഷാചരമത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന നേത്രദാന ക്യാമ്പയില്‍ വിജയിപ്പിക്കുന്നതിന് ജോയന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തില്‍ നേത്രദാന സമ്മതപത്രങ്ങള്‍ ശേഖരിച്ചു. ഇരിങ്ങാലക്കുട മേഖലയിലെ ജീവനക്കാരില്‍നിന്ന് ശേഖരിച്ച നേത്രദാന സമ്മതപത്രങ്ങള്‍ ജോയന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എ.എം. നൗഷാദ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസിന് നല്കി. മേഖല സെക്രട്ടറി പി.ബി. മനോജ്കുമാര്‍, ട്രഷറര്‍ എം.എ. സജി ജോയന്റ് സെക്രട്ടറി ജി. കണ്ണന്, പി.സി. സവിത, വനിത സെക്രട്ടറി വിദ്യാചന്ദ്രന്, വിഷ്ണു ദേവ്, സീനിയര്‍ ഒപ്റ്റോമെട്രിസ്റ്റ് വി.സി. ശ്രീജ, വി. പ്രഭ, ഡെന്‍സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.