എ. അഗ്നിശര്മനെ അനുസ്മരിച്ചു

ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ അധ്യക്ഷനായിരുന്ന എ. അഗ്നിശര്‍മ്മന്റെ ചരമവാര്ഷികാചരത്തിന്റെ ഭാഗമായി ഒരുക്കിയ അഗ്നിക 2025 ല്‍ അരങ്ങേറിയ ലക്ഷ്മണപുത്രി കഥകളി.
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബില്‍ ദീര്‍ഘകാലം അധ്യക്ഷനായിരുന്ന എ. അഗ്നിശര്‍മന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി അഗ്നിക-2025′ അനുസ്മരണം സംഘടിപ്പിച്ചു. കലാനിലയം ഹാളില്‍ നടന്ന പരിപാടിയില്‍ പാമ്പുംമേക്കാട് ജാതവേദന്‍ നമ്പൂതിരി അനുസ്മരണപ്രഭാഷണവും കലാപ്രവര്‍ത്തനവും സാമൂഹികപ്രവര്ത്തനവും വ്യക്തിജീവിതത്തിലെ പ്രധാന്യം ഇന്ന് എന്ന വിഷയത്തില്‍ ശ്രീജിത്ത് നന്ദകുമാര്‍ സ്മാരകപ്രഭാഷണവും നടത്തി. പ്രമുഖ കലാനിരൂപകരായ വി. കലാധരന്‍, കെ.ബി. രാജ് ആനന്ദ്, നര്‍ത്തകരായ ശ്രീലക്ഷ്മി ഗോവര്ധനന്, മീര നങ്ങ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. അഗ്നിശര്‍മന്റെ ജ്യേഷ്ഠസഹോദരന് എ.സി. നമ്പൂതിരി രചിച്ച ആട്ടക്കഥ ലക്ഷ്മണപുത്രി കഥകളിയും, അതിനെ അവലംബമാക്കി അഗ്നിശര്‍മന്റെ മകളുടെ മകന് ഹരി കപ്പിയൂരും പത്നി നീരജയും ചിട്ടപ്പെടുത്തിയ ഭരതനാട്യവും അരങ്ങേറി.