സ്കൂട്ടറില്‍ മുള്ളന്‍പന്നി ഇടിച്ചു; യുവാവിന് പരുക്ക്
പൊറത്തൂര്‍ ക്ഷേത്രത്തിന് സമീപം മുള്ളന്‍പന്നി ഇടിച്ചു തെറിച്ചുവീണ ഇലക്ട്രിക് സ്കൂട്ടര്‍ സമീപത്തെ കുറ്റിക്കാട്ടില്‍.
പൊറത്തിശേരി: മുള്ളന്‍പന്നി ഇരുചക്ര വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വെള്ളാനി കോരംപറമ്പില്‍ അനോജിന് (36) ഗുരുതര പരുക്കേറ്റു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പത്രവിതരണത്തിന് പോകുന്നതിനിടെ പൊറത്തൂര്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടം. റോഡിനു കുറുകെ വന്ന മുള്ളന്‍പന്നിയുടെ ദേഹത്ത് ഇടിച്ചു കയറിയ വാഹനത്തില്‍ നിന്ന് അനോജ് തെറിച്ചു വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ അനോജിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. വാരിയെല്ലുകള്‍ക്ക് ഒടിവും ആന്തരിക അവയവങ്ങള്‍ക്കു ക്ഷതവും സംഭവിച്ച അനോജ് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സ്കൂട്ടര്‍ ഇടിച്ച മുള്ളന്‍പന്നിയുടെ ജഡം ഫോറസ്റ്റ് അധികൃതര്‍ കൊണ്ടുപോയി.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്