ജനങ്ങള്‍ പോലീസുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷം: ഡിവൈഎസ്പി പി.ആര്. ബിജോയ്
കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിന്നേഴ്സ് ക്ലബ് ജംഗ്ഷനില്‍ സ്ഥാപിച്ച മൂന്ന് സിസിടിവി കാമറകളുടേയും, റോഡ് സുരക്ഷാ കോണ്‍വെക്സ് മിററുകളുടേയും ഉദ്ഘാടനം തൃശൂര്‍ റൂറല്‍ ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സിസിടിവി കാമറകള്‍ സ്ഥാപിക്കുക വഴി കുറ്റകൃത്യങ്ങള്‍ തടയാനും, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ജനങ്ങള്‍ പോലീസുമായി കൈകോര്‍ക്കുന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് തൃശൂര്‍ റൂറല്‍ ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് വ്യക്തമാക്കി. കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിന്നേഴ്സ് ക്ലബ് ജംഗ്ഷനില്‍ സ്ഥാപിച്ച മൂന്ന് സിസിടിവി കാമറകളുടേയും, റോഡ് സുരക്ഷാ കോണ്‍വെക്സ് മിററുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന് പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്, രക്ഷാധികാരികളായ ടി.എം. രാംദാസ്, കെ. സുകുമാര മേനോന്, സെക്രട്ടറി ഗിരിജ ഗോല്‍ നാഥ്, ട്രഷറര്‍ ബിന്ദു ജിനന്, എ.സി. സുരേഷ്, പോളി മാന്ത്ര എന്നിവര്‍ പ്രസംഗിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്