പൂമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് തുറന്നു

പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്യുന്നു.
അരിപ്പാലം: പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് തുറന്നു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ജില്ലാ പഞ്ചായത്തംഗം ഷീലാ അജയഘോഷ്, വാട്ടര്‍ എടിഎം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ്, യൂട്ടിലിറ്റി സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, വനിതാ ഫിറ്റ്നസ് സെന്റര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ് എന്നിവരും ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷനായി. ടിബി നിശ്ചയന്‍ പോഷന്‍ പരിപാടിയുടെ ഭാഗമായി ടിബി രോഗികള്‍ക്ക് പോഷകാഹാരം നല്കുന്ന പദ്ധതി ആദ്യമായി ആരംഭിച്ച പഞ്ചായത്തിനുള്ള ദേശീയതലത്തില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടറില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. സേഫ് കേരള വാട്സ്ആപ്പ് ഗ്രൂപ്പ് പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്കായി നല്കിയ ഡയപ്പര്‍ ജില്ലാ കളക്ടര്‍ കൈമാറി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സന്തോഷ്, ഹൃദ്യ അജേഷ്, സെക്രട്ടറി പി. ജയ, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.