ബിഎംഎസ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ പദയാത്ര നടത്തി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിഎംഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി നടത്തിയ മുനിസിപ്പല്‍ പദയാത്ര ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, ക്ഷേമനിധി പെന്ഷന് 6000 ആയി ഉയര്‍ത്തുക, മിനിമം വേതനം 27900 ആക്കുക, നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കുക, ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, സ്കീം വര്‍ക്കേഴ്സിനെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ തൊഴിലാളി ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ പദയാത്ര ഇരിങ്ങാലക്കുട കൊല്ലാട്ടി വിശ്വനാഥപുരം ക്ഷേത്ര പരിസരത്തില്‍ നിന്നും ബിഎംഎസ് ഓട്ടോ തൊഴിലാളി മേഖല പ്രസിഡന്റ് സിബി വാസുദേവന്‍ ജാഥ ക്യാപ്റ്റനായും സി.ആര്. കൃഷ്ണകുമാര്‍ വൈസ് ക്യാപ്റ്റനായും ആരംഭിച്ച പദയാത്ര ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. സുനില്‍, എം. കൃഷ്ണകുമാര്‍, എം.ബി. സുധീഷ്, റോഷിത്, കെ.വി. നിത്യ, കെ.ജെ. ജിജേഷ്, എന്‍.വി. അജയഘോഷ്, എ.ജെ. രതീഷ്, വി.വി. ബിനോയ് എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്കി

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്