ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഗുരുസ്മരണദിനം

ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ നടന്ന ഗുരുസ്മരണ ദിനത്തില്‍ പള്ളിപ്പുറം ഗോപാലന് നായരാശാന് അവാര്‍ഡിനര്‍ഹനായ പ്രശസ്ത ചുട്ടി കലാകാരന് കലാനിലയം പരമേശ്വരന് ആശാനെ കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലന് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഗുരു സ്മരണദിനം ആചരിച്ചു. കലാനിലയം പ്രസിഡന്റ് എം. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണന് നമ്പൂതിരി അധ്യക്ഷതവങിച്ചു. കലാനിലയം എസ്. അപ്പുമാരാര്‍ സ്മാരക സുവര്‍ണമുദ്ര പുരസ്കാരം മുന്‍ പ്രിന്‍സിപ്പല്‍ കലാമണ്ഡലം ഹരിദാസ് വേഷം വിദ്യാര്‍ഥി കലാനിലയം സൂരജിന് സമര്‍പ്പിച്ചു. പള്ളിപ്പുറം ഗോപാലന് നായര്‍ ആശാന് 2025 അവാര്‍ഡ് ജേതാവ് പരമേശ്വരനേയും മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം പ്രസിഡന്റ് ജി. സജികുമാറിനേയും ചടങ്ങില്‍ ആദരിച്ചു. കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലന്, തങ്കപ്പന് പാറയില്‍, റോയ് ജോസ് പൊറത്തൂക്കാരന്‍, കലാനിലയം പ്രശാന്ത്, ടി. വേണുഗോപാല്‍, കലാനിലയം വാസുദേവപണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
