സെന്റ് ജോസഫ്സ് കോളജില്‍ ബയോകോണ്‍ വിസ്റ്റ 2025 ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു

സെന്റ് ജോസഫ്സ് കോളജിലെ ബയോളജി വിഭാഗം സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ പോളണ്ടിലെ ഗ്ഡാന്‍സ്ക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്നുള്ള പ്രഫ. ജോസഫ് ഹപോനിയുക് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ബയോളജി വിഭാഗം ബയോകോണ്‍ വിസ്റ്റ 2025 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ ആരംഭിച്ചു. പോളണ്ടിലെ ഗ്ഡാന്‍സ്ക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്നുള്ള പ്രഫ. ജോസഫ് ഹപോനിയുക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവശാസ്ത്രത്തിലെ നൂതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രമുഖ ശാസ്ത്രജ്ഞരോടു സംവദിക്കാനും ലക്ഷ്യമിടുന്ന പരിപാടിയില്‍ ബയോമെഡിക്കല്‍ ഗവേഷണവും നവീനചികിത്സാ രീതികളും പ്രധാന പ്രമേയമായി.
പരിപാടിയുടെ പ്രധാന ആകര്‍ഷണമായത് പ്രഫ. ജോസഫ് ഹപോനിയുക് അവതരിപ്പിച്ച സെല്‍ഫ് ഹീലിംഗ് ബയോപോളിമേഴ്സ്എന്ന പ്രഭാഷണമായിരുന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഡിപ്പാര്‍ട്മെന്റ് മേധാവി ആന്‍ ആന്റണി, സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരായ എം. സുജിത, ഡോ. വില്‍സി, ഡോ. റ്റാന്സിയ റോസലിന്, ഡോ. വി.ടി. അഞ്ചു, അഞ്ജിത ശശിധരന്, ഡീന്‍ ഓഫ് സയന്‍സ് ഡോ. നൈജില്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം വഹിച്ചു.