വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
ഇരിങ്ങാലക്കുട സാംസ്കാരികോത്സവമായ വര്‍ണക്കുടയുടെ സംഘാടക സമിതി യോഗം ജൂണിയര്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാംസ്കാരികോത്സവമായ വര്‍ണക്കുടയുടെ ഈ വര്‍ഷത്തെ എഡിഷന് ഡിസംബര്‍ അവസാനവാരം അരങ്ങേറും. ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനം വേദിയായ ജനകീയോത്സവത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. യോഗം ജൂനിയര്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. പ്രദേശിക കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തുന്ന വര്‍ണക്കുടയുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. കലാ സാംസ്കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് സംഘാടകസമിതി.
മന്ത്രി ഡോ. ആര്. ബിന്ദുവാണ് ചെയര്‍പേഴ്സണ്‍. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദീലീപ്, മുന്‍ എംപി സാവിത്രി ലക്ഷ്മണന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. ജോജോ, ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി. ലത ലിജി രതീഷ്, ബിന്ദു പ്രദീപ്, ഇരിങ്ങാലക്കുട നഗരസഭ മുന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ജിഷ ജോബി, കൂടല്‍മാണിക്യം ദേവസ്വം മുന്‍ ചെയര്മാന് യു.ആര്. പ്രദീപ് മേനോന്, കാലാനിലയം രാഘവനാശാന്, മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാഹു, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആര്. വിജയ തുടങ്ങിയവര്‍ പങ്കെടുത്തു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്