മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം
മധുരം ജീവിതം- ജീവധാര പദ്ധതികളുടെ ഭാഗമായി മുരിയാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുമ്പുചിറയോരത്ത് സംഘടിപ്പിച്ച ലഹരി പ്രതിരോധം മനുഷ്യച്ചങ്ങല ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മധുരം ജീവിതം- ജീവധാര പദ്ധതികളുടെ ഭാഗമായി മുരിയാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം ടെസ്റ്റിനേഷന്‍ ആയ പുല്ലൂര്‍ പൊതുമ്പു ചിറയോരത്ത് സംഘടിപ്പിച്ച ലഹരി പ്രതിരോധ മനുഷ്യമതിലില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യ മതില് തീര്‍ത്തുകൊണ്ടാണ് പ്രസ്തുത പരിപാടിയില്‍ ജനങ്ങള്‍ അണിചേര്‍ന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ടി.എസ്. സിനോജ്, പുല്ലൂര്‍ സെന്റ് സേവിയേര്സ് ഐടിസി പ്രിന്‍സിപ്പല്‍ ഫാ. യേശുദാസ് കൊടകരക്കാരന്‍, തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെര്‍മിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്,
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗം തോമസ് തൊക്കലത്ത്, ഫോര്‍ത്ത് വേവ് ഫൗണ്ടേഷന് ഡയറക്ടര്‍ ഡയാന, കോ- ഓര്‍ഡിനേറ്റര്‍ മഞ്ചു, സെന്റ് സേവിയേര്സ് സ്കൂള്‍ മാനേജര്‍ ഫാ. ജോയ് വട്ടോളി, ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചുങ്കന്‍, ചമയം നാടകവേദി ചെയര്മാന് എ.എന്‍. രാജന്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുനിത രവി, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിയോ, മുരിയാട് യുപിഎസ് ഹെഡ്മിസ്ട്രസ് സുബി, ആനന്ദപുരം ജിയുപിഎസ് ഹെഡ്മിസ്ട്രസ് ബീനാ സന്തോഷ് തുടങ്ങിയവര്‍ ചങ്ങലയില്‍ കണ്ണികളായി ചേര്‍ന്നു. തുടര്‍ന്ന് സംഗമ സാഹിതിയുടെ നേതൃത്വത്തില്‍ 25 ഓളം കവികള്‍ അണിനിരന്ന കാവ്യസന്ധിയും അരങ്ങേറി.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി