ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ഫോണ്‍ ലൈബ്രറിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിര്‍ധന വിദ്യാര്‍ഥിനികളുടെ ഓണ്‍ലൈന്‍ പഠനം അസാധ്യമായ സാഹചര്യത്തില്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ഫോണ്‍ ലൈബ്രറിക്ക് തുടക്കം കുറിച്ചു. അധ്യാപകരില്‍ നിന്നും സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ ലൈബ്രറിയ്ക്കുവേണ്ടി ഏറ്റുവാങ്ങിക്കൊണ്ട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, ഹെഡ്മിസ്ട്രസ് ടി.എ. സീനത്ത്, ജനറല്‍ സ്റ്റാഫ് സെക്രട്ടറി സി.എസ്. അബ്ദുള്‍ ഹക്ക്, സ്റ്റാഫ് സെക്രട്ടറി വി.ആര്. രവിചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
good Work