മുരിയാട് പഞ്ചായത്തിൽ കേരളകര്‍ഷക സംഘം പന്തം കൊളുത്തി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കേരളകര്‍ഷക സംഘം വിവിധയിടങ്ങളില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. മുരിയാട് പഞ്ചായത്ത് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി പി.ആര്. ബാലന് അധ്യക്ഷത വഹിച്ചു. വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവിട്ടത്തൂര്‍ സെന്ററില്‍ നടന്നിട്ടുള്ള പ്രതിഷേധ പരിപാടി വില്ലേജ് ട്രഷറര്‍ ജോണ്‍ കുറ്റിയിലും വേളൂക്കര വെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടവരമ്പില്‍ നടന്ന പ്രതിഷേധ പരിപാടി ഏരിയ എക്സിക്യുട്ടീവ് അംഗം എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്ററും ഇരിങ്ങാലക്കുട ടൗണ്‍ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ നടന്ന പ്രതിഷേധം ടൗണ്‍ സെക്രട്ടറി എം. അനില്‍കുമാറും പൂമംഗലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെറ്റിയാട് സെന്ററില്‍ നടന്ന പ്രതിഷേധ പരിപാടി ഏരിയ വൈസ് പ്രസിഡന്റ് കെ.വി. ജിനരാജ് ദാസനും പടിയൂരില്‍ വളവനങ്ങാടി സെന്ററില്‍ നടന്ന പരിപാടി പഞ്ചായത്ത് സെക്രട്ടറി കെ.എം. സജീവനും കാട്ടൂര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ ഹൈസ്കൂള്‍ പരിസരത്ത് നടന്ന പ്രതിഷേധം പഞ്ചായത്ത് സെക്രട്ടറി വി.കെ. മനോജും കാറളത്ത് വെള്ളാനിയില്‍ നടന്ന പ്രതിഷേധം പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന് വേതോടിയും കരുവന്നൂരില്‍ മൂര്‍ക്കനാട് പരിസരത്ത് നടന്ന പ്രതിഷേധം വില്ലേജ് സെക്രട്ടറി പി.എം. സുധനും പൊറത്തിശേരിയില്‍ കുഴിക്കാട്ടുകോണത്ത് നടന്ന പ്രതിഷേധം ഏരിയ ജോയിന്റ് സെക്രട്ടറി എം.ബി. രാജു മാസ്റ്ററും ഉദ്ഘാടനം ചെയ്തു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു