കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും വാര്‍ഡ് നാലിലെ തളിയപ്പാടത്ത് റോഡ് നിര്‍മാണത്തിനായി 3,40,000 രൂപയും, വാര്‍ഡ് എട്ടിലെ കറുകുളം റോഡ് നിര്‍മാണത്തിനായി അഞ്ചു ലക്ഷം രൂപയുമാണു അനുവദിച്ചിരുന്നത്. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന രഘു, പൊതുമരാമത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷീജ പവിത്രന്, വാര്‍ഡ് മെമ്പര്‍മാരായ ടി.വി. ലത, മനോജ് വലിയപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.