സെന്റ് ആന്‍സ് കോണ്‍വെന്റ് ഗേള്‍സ് സ്കൂള്‍ വാര്‍ഷികാഘോഷം നടന്നു
എടത്തിരുത്തി: സെന്റ് ആന്‍സ് കോണ്‍വെന്റ് ഗേള്‍സ് സ്കൂള്‍ വാര്‍ഷികവും ഓഫീസ് അറ്റന്റര്‍ കെ.പി. മോളിയുടെ യാത്രയയപ്പും ആഘോഷിച്ചു. യുപി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റെമി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.വി. വല്ലഭന് ഉദ്ഘാടനം ചെയ്ത വാര്‍ഷികാഘോഷത്തില്‍ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു അധ്യക്ഷനായി. എടത്തിരുത്തി ഫൊറോന വികാരി റവ. ഡോ. പോളി പടയാട്ടി അനുഗ്രഹ പ്രഭാഷണം നടത്തി. എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന്, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലറ്റ്, എം. മുഹമ്മദ് അഷറഫ്, എം.എസ്. നിഖില്‍, സിസ്റ്റര്‍ രേഖ, കെ.എസ്. സുബീഷ് മോന്, രമ്യ സാജു, യുപി പിടിഎ പ്രസിഡന്റ് നെല്‍സണ്‍ ഡേവീസ്, എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജ, ലയ ജോസ്, കെ.എസ്. നൗറിന്, കെ.കെ. ആബ, കെ.പി. മോളി എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന കെ.പി. മോളിക്ക് ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ് ഉപഹാരം നല്കി ആദരിച്ചു. എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മരിയറ്റ് സമ്മാനദാനം നിര്‍വഹിച്ചു. യുപി വിഭാഗം എംപിടിഎ പ്രതിനിധി അപര്‍ണ പ്രനൂപ് നന്ദി പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു