ഇരിങ്ങാലക്കുട ബിആര്‍സിയില്‍ സംസ്കൃത അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബിആര്‍സിയില്‍ സംസ്കൃത അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, വെള്ളാങ്കല്ലൂര്‍ ബിആര്‍സികളുടെ കീഴിലുള്ള സ്കൂളുകളിലെ സംസ്കൃത അധ്യാപകര്‍ക്ക് വേണ്ടിയുള്ള അധ്യാപക പരിശീലന പരിപാടി ഇരിങ്ങാലക്കുട ബിആര്‍സിയില്‍ വെച്ച് നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സിആര്സിസിമാരായ ടി.ആര്. അനൂപ്, പി.ആര്. രാജി, ബിആര്‍സി ട്രെയിനര്‍ സംഗീത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പരിപാടിയില്‍ ബിപിസി കെ.ആര്. സത്യപാലന് സ്വാഗതവും തൊട്ടിപ്പാള്‍ കെ.എസ്. യുപി സ്കൂളിലെ എം.വി. ജ്യോതിഷ് നന്ദിയും പറഞ്ഞു. പറപ്പൂക്കര എയുപി സ്കൂളിലെ അശോക് കുമാര്‍, തൊട്ടിപ്പാള്‍ കെഎസ്യുപി സ്കൂളിലെ എം.വി. ജ്യോതിഷ് എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം