സൈക്കിള്‍ റാലി നടത്തി
പൂമംഗലം: പൂമംഗലം ഗ്രാമപഞ്ചായത്തും പൂമംഗലം കുടുംബാരോഗ്യ കേന്ദ്രവും കല്‍പ്പറമ്പ് ബിവിഎം ഹൈസ്കൂളുമായി സഹകരിച്ചുകൊണ്ട് സൈക്കിള്‍ റാലി നടത്തി. കല്‍പ്പറമ്പ് ബിവിഎം ഹൈസ്കൂളില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ത്തോണ്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് ഫഌഗ് ഓഫ് ചെയ്തു. റാലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സൈക്കിള്‍ സവാരി ശീലമാക്കൂ എന്ന സന്ദേശമാണ് റാലിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സൈക്കിള്‍ത്തോണ്‍ സമാപിക്കുകയും തുടര്‍ന്ന് ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ജി. ഷാജു വിദ്യാര്‍ഥികള്‍ക്ക് ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യ സന്ദേശം നല്‍കുകയും ചെയ്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി