കലാലയ രത്ന പുരസ്കാരം സമ്മാനിച്ചു
യുവത്വം നിരവധി തൊഴില്‍ സാധ്യതകള്‍ക്ക് നടുവിലാണ് ജീവിക്കുന്നത്, അത് ലഹരിയായി സിരകളിലേക്ക് പടര്‍ത്തണം- ഋഷിരാജ് സിംഗ് ഐപിഎസ്
ഇരിങ്ങാലക്കുട: ഇന്നത്തെ യുവത്വം നിരവധി തൊഴില്‍ സാധ്യതകള്‍ക്ക് നടുവിലാണ് ജീവിക്കുന്നതെന്നും അത് ലഹരിയായി സിരകളിലേക്ക് പടര്‍ത്തണമെന്നും ഋഷിരാജ് സിംഗ് ഐ.പി.എസ്. ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാര്‍ത്ഥിക്ക് നല്കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയ രത്ന പുരസ്കാരം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രെസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിലെ എം അരുണിമയ്ക്ക് സമ്മാനിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ.ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചുങ്കന്‍, ക്രൈസ്റ്റ് കോളേജ് മലയാളവിഭാഗം അധ്യക്ഷന്‍ ഫാ. ടെജി കെ തോമസും, മുന്‍ മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ