രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോസ്റ്റ് ഓഫീസ് മാര്‍ച്ച്
ഇരിങ്ങാലക്കുട: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച്. പൂതംക്കുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആല്‍ത്തറ പരിസരത്ത് വച്ച് പോലീസ് തടഞ്ഞു. കെപിസിസി അംഗം എംപി ജാക്സണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ടി.വി. ചാര്‍ളി, കെ.കെ. ശോഭനന്, ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സോമന് ചിറ്റയത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, തോമസ് തൊകലത്ത്, എ.എ. ഹൈദ്രോസ്, ബൈജു അച്ചങ്ങാടന്‍, കെ.വി. രാജു, ബൈജു തോമസ്, ജോസ് മൂഞ്ഞേലി, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ശശികുമാര്‍ ഇടപ്പുഴ, മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിനി ടീച്ചര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം