റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന്റെ ഉദ്ഘാടനം ഇന്ന് (14.05.2023)
ഇരിങ്ങാലക്കുട: റൂറല്‍ ജില്ലാ പോലീസിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നിലവില്‍ അയ്യന്തോളിലെ തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമാണ് കാട്ടുങ്ങച്ചിറയിലെ പോലീസ് സ്റ്റേഷന് വളപ്പിലേക്ക് മാറ്റുന്നത്. ആറ് കോടിയോളം രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഫ്ളോര്‍ അടക്കം നാല് നിലകളിലായി 18,000 ചതുരശ്ര അടിയിലുള്ള പുതിയ ആസ്ഥാന മന്ദിരം നിര്‍മിച്ചത്. പോലീസിന്റെ റൂറല്‍ ജില്ലയില്‍ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനുകളാണ് ഉള്‍പ്പെടുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് പുറമെ അഡീഷനല്‍ എസ്പി, ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരുടെ ഓഫീസുകളും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മിനിസ്റ്റീരിയല്‍ വിങ്ങിലുള്ള ഉദ്യോഗസ്ഥരുടെ ഓഫീസുകളും പുതിയ മന്ദിരത്തിലുണ്ടാകും. നിലില്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷന്, സൈബര്‍ സ്റ്റേഷന്, കെ 9 പൊലീസ് ഡോഗ് സ്വകോഡ് എന്നിവ ഇരിങ്ങാലക്കുടയിലുണ്ട്. തൃശൂര്‍, കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് കാട്ടുങ്ങച്ചിറ ഡിവൈസ്പി ഓഫീസിന് മുന്‍പിലൂടെ പ്രവേശനത്തിനും പോലീസ് ക്വോര്‍ട്ടേഴ്സുകള്‍ക്ക് സമീപത്ത് കൂടെ തിരിച്ച് റോഡിലേക്ക് പുറത്തേക്കും റോഡ് നിര്മിച്ചീട്ടുണ്ട്. ഉന്നത
വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജന്, കെ. രാധാകൃഷ്ണന് എംപിമാരായ ടിഎന്‍ പ്രതാപന്, ബെന്നി ബഹന്നാന്, ഡിജിപി ആനില്കാന്ത് ഐപിഎസ് എന്നിവര്‍ പങ്കെടുക്കും.