പ്രഫ. സാവിത്രി ലക്ഷ്മണനെ ഭാരത് സേവക് സമാജ് ദേശീയ ബഹുമതി നല്കി ആദരിച്ചു
ഇരിങ്ങാലക്കുട: പ്രഫ. സാവിത്രി ലക്ഷ്മണനെ ഭാരത് സേവക് സമാജ് ദേശീയ ബഹുമതി നല്കി ആദരിച്ചു. 1952ല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടി ജവഹര്‍ലാല്‍ നെഹ്റു ചെയര്‍മാനായി രൂപീകരിച്ചതാണ് ബിഎസ്എസ്. ബിഎസ്എസിന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായ വിധത്തില്‍ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സാവിത്രി ലക്ഷ്മണന് അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് ബഹുമതി സമര്‍പ്പിച്ചത്. ഡോ.എം.ആര്. തമ്പാന് ബഹുമതി സമര്‍പ്പിച്ചു. ജയ ശ്രീകുമാര്‍, അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ മഞ്ജു ശ്രീകണ്ഠന്, ജോ.ഡയറക്ടര്‍ സിന്ധു മധു, ഡേവിസ് അറയ്ക്കല്‍, ശ്യാം ഞാറയ്ക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.